രണ്ട് ദിവസം മുമ്പ് നടി ഗായത്രി സുരേഷുമായി ബന്ധപ്പെട്ടൊരു വാഹനാപകട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണവും വിമർശനങ്ങളും ട്രോളുകൾക്ക് കാരണമായി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ വന്നുവെന്ന് മനോജ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറെ വഴിക്കാക്കിയെന്നും മനോജ് പറയുന്നു.
അവർക്ക് അപകടം പറ്റിയ വീഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും, സീരിയല്‍ നടനല്ലേ, നടിയല്ലോ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പക്ഷേ ആ വീഡിയോയില്‍ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു.മൊത്തം കലുക്ഷിതമായ രംഗം. ആളുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കൊണ്ടാണ് ആളുകള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്.
ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാർഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേ പോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വച്ചായിരുന്നു അപകടം. നിസാരമായ പരിക്കുണ്ടായി. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണ്ചെയ്ത് തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവർക്ക് ആളെയും മനസിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവ് തരാമെന്ന് പറഞ്ഞ് ഞങ്ങളുടെ നമ്പറും അവര്‍ക്ക് കൊടുത്തു. എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല. നമ്മള്‍ മര്യാദ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചും ഇരട്ടി മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.
അതുകൊണ്ട് ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള്‍ അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയില്‍ തന്നെ പെരുമാറും. നിര്‍ത്താതെ പോയതാണ് പ്രശ്‌നം. ആരായാലും വാഹനം നിര്‍ത്താതെ പോകരുത്. ആര് വണ്ടിയിടിച്ചാലും വാഹനത്തില്‍ നിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്. അത് ശരിയായ കാര്യമല്ല. വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല അപകടങ്ങള്‍ സംഭവിക്കുന്നത്. വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത് എന്നും മനോജ് പറയുന്നു .


